കലാവിദ്യാർത്ഥികൾക്കുള്ള സ്‌ക്കോളർഷിപ്പുകൾ

കൊച്ചി: കേരള ലളിതകലാ അക്കാദമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2020-21ലെ സ്‌ക്കോളർഷിപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളിൽ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്‌സുകൾക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്‌ക്കോളർഷിപ്പുകൾ നൽകുന്നത്. എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000/-രൂപ വീതം ആറ് വിദ്യാർത്ഥികൾക്കും, ബി.എഫ്.എ./ബി.വി.എ.യ്ക്ക് 10,000/-രൂപ വീതം അഞ്ച് വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പുകൾ.

author-image
online desk
New Update

പ്രസ്തുത കോഴ്‌സുകളിൽ 2020 ജൂണിൽ ആരംഭിച്ച അക്കാദമിക് വർഷത്തിൽ അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേയ്ക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. സ്ഥാപനത്തിന്റെ മേധാവിയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. തങ്ങൾക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളർഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകർ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളർ ഫോട്ടോഗ്രാഫുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികൾ യഥാർത്ഥത്തിൽ അവരവർ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വിഭാഗത്തിന്റെ തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവർത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉൾക്കൊള്ളിച്ചിരിക്കണം.

സ്‌ക്കോളർഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും തപാലിൽ ആവശ്യമുള്ളവർ രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂർ-20”എന്ന വിലാസത്തിൽ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയിൽ 2020 നവംബർ 16 നകം ലഭിച്ചിരിക്കണം.

Scholarships for art students