ചിത്രച്ചുവരുകള്‍ പറയുന്നു ; 'ജീവന്‍ വേണേല്‍ ജാഗ്രത വേണം'

By online desk .23 10 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനവീയം വീഥിയില്‍ ചിത്രച്ചുവരൊരുങ്ങി. 'ജീവന്‍ വേണേല്‍ ജാഗ്രത വേണം' എന്ന മുദ്രാവാക്യമുയര്‍ത്തി മാസ്‌ക് ഉപയോഗിക്കണം, കൈകഴുകണം, അകലം പാലിക്കണം എന്നഭ്യര്‍ത്ഥിച്ച് മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ചുമര്‍ചിത്രരചന നടക്കുന്നത്.

 

 

നിഷില്‍ നിന്നും ബി.എഫ്.എ പൂര്‍ത്തിയാക്കിയ ബോബിന്‍ ബി, ബാലു.ബി.എസ് തുടങ്ങിയ കലാകാരന്മാരാണ് ചിത്ര രചന നടത്തുന്നത്. ചിത്രീകരണത്തിന് മാനവീയം തെരുവിടം ഭാരവാഹികളായ ബീന മാനവീയം, പദ്മകുമാര്‍.പി, അരുണ്‍ ബാബു.ബി, മനു മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

OTHER SECTIONS