പ്രായം വെറും അക്കമല്ലേ, ചെയര്‍ തിരുവാതിര ഗംഭീരം!

'പ്രായം അക്കം മാത്രം' എന്നുപറയാറുണ്ട്. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയാണ് എലൈവിലെ താമസക്കാര്‍. കേരളത്തിന്റെ സ്വന്തം തിരുവാതിരയുടെ 'പരിഷ്‌കരിച്ച രൂപം', 'ചെയര്‍ തിരുവാതിര' അവതരിപ്പിച്ചാണ് ഇവര്‍ ശ്രദ്ധേയരാകുന്നത്.

author-image
Web Desk
New Update
പ്രായം വെറും അക്കമല്ലേ, ചെയര്‍ തിരുവാതിര ഗംഭീരം!

തിരുവനന്തപുരം: 'പ്രായം അക്കം മാത്രം' എന്നുപറയാറുണ്ട്. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയാണ് എലൈവിലെ താമസക്കാര്‍. കേരളത്തിന്റെ സ്വന്തം തിരുവാതിരയുടെ 'പരിഷ്‌കരിച്ച രൂപം', 'ചെയര്‍ തിരുവാതിര' അവതരിപ്പിച്ചാണ് ഇവര്‍ ശ്രദ്ധേയരാകുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടിയുള്ള പാര്‍പ്പിട സമുച്ചയമാണ് പുളിയറക്കോണത്തെ എലൈവ്. ഇവിടുത്തെ താമസക്കാരാണ് ചെയര്‍ തിരുവാതിര അവതരിപ്പിച്ചത്. ആദ്യമായാണ് തിരുവാതിര ഇത്തരത്തില്‍ അരങ്ങേറുന്നത് പ്രത്യേകതയുമുണ്ട്.

ഓണാഘോഷത്തിന് മുതിര്‍ന്ന പൗരന്മാരുടെ തിരുവാതിര അവതരിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവാതിരയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും എഴുപതിനു മുകളില്‍ പ്രായമുള്ളവരാണ്. ശാരീരിക അവശത തടസ്സമായി വന്നപ്പോഴാണ്, പരിഹാരമായി ചെയര്‍ തിരുവാതിര രൂപപ്പെടുത്തിയത്. മുതിര്‍ന്നവരെ കസേരയില്‍ ഇരുത്തിയാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്.

30 കുടുംബങ്ങളാണ് പുളിയറക്കോണത്തെ എലൈവ് പാര്‍പ്പിച്ച സമുച്ചയത്തില്‍ താമസിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിട്ടുള്ള കൂട്ടായ്മയാണ് എലൈവ്. എലൈവ് ഫൗണ്ടേഷനാണ് വ്യത്യസ്തമായ ഈ സംരഭത്തിന് പിറകില്‍. പ്രായമായവര്‍ക്കുള്ള ഉല്പന്നങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, കൂട്ടുവീടുകള്‍, സംഗീത ക്ലബ് എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

 

 

 

 

thiruvathira alive foundation onam 2022