/kalakaumudi/media/post_banners/2a4ee58654cd49839e43b001cd587e8e158a1ca083b2f6b11b58bcacc05194cc.jpg)
തിരുവനന്തപുരം: ഭാരത് ഭവനും, സെന്റര്‍ ഫോര്‍ ആര്‍ട്ട്‌സ് ആൻഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്ന് ഒരുക്കിയ പ്രതിമാസ സാഹിത്യ സംവാദപരിപാടിയായ അ അക്ഷരത്തിന്റെ ഒക്ടോബര്‍ പതിപ്പ് ഭാരത് ഭവനില്‍ നടന്നു. യുവകവികളില്‍ ശ്രദ്ധേയരായ അശോകൻ മറയൂര്‍, വിജില, ഡി. അനില്‍ കുമാര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഓ. അരുണ്‍ കുമാര്‍, വിനീത വിജയൻ, ഡി.യേശുദാസ് എന്നിവര്‍ ഇവരുടെ കവിതകളെ പരിചയപ്പെടുത്തി. സെന്റര്‍ ഫോര്‍ ആര്‍ട്ട്‌സ് ആൻഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ചെയര്‍മാൻ പ്രദീപ് പനങ്ങാട് ആമുഖ പ്രഭാഷണം നടത്തുകയും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു.