By Anju N P.27 Nov, 2017
തിരുവനന്തപുരം: 'ബോഞ്ചൂര്‍ ഇന്ത്യ' എന്ന പരിപാടിയുടെ ഭാഗമായി, ഫ്രാന്‍സിന്റെ എംബസിയും ഭാരത് ഭവനുമായി സഹകരിച്ച് 'അലയന്‍സ് ഫ്രാന്‍സിസ് ഡി ട്രിവാന്‍ഡ്രം' (AFT), തിരുവനന്തപുരത്ത് നവംബര്‍ എട്ട് മുതല്‍ ഫെബ്രുവരി ഇരുപത്തി നാല് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
പതിനെട്ട് നഗരങ്ങളിലായി ഫ്രാന്‍സിലെ എംബസിയും കള്ച്ചറസ്്ഫാന്സ്സും സംഘടിപ്പിക്കുന്ന ഒരു മെഗാമേളയാണ് ബോണൂര് ഇന്ത്യ. എക്സിബിഷന്, സാഹിത്യ യോഗങ്ങള്‍, ചലച്ചിത്ര മേളകള്‍, സംവാദങ്ങള്‍, സമ്മേളനങ്ങള്‍, ഭക്ഷ്യ മേളകള്‍, സാമ്പത്തിക, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ നിരവധി പരിപാടികളാണ് ബോഞ്ചൂര്‍ ഇന്ത്യ . ഇത്തരം പരിപാടികളിലൂടെ ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടു വരികയാണ് ലക്ഷ്യം.