ജാപ്പനീസ് ഭാഷ പഠിക്കാം

By online desk .19 12 2019

imran-azhar

 

 

തിരുവനന്തപുരം: കാര്യവട്ടത്ത് സ്ഥാപിക്കാനിരിക്കുന്ന അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വഴി ജാപ്പനീസ് ഭാഷ പഠിക്കാന്‍ അവസരമൊരുങ്ങുന്നു. കഴക്കൂട്ടം സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ തത്കാലത്തേക്ക് ഒരുക്കിയിരിക്കുന്ന ട്രാന്‍സിറ്റ് കാമ്പസിലായിരിക്കും ക്ലാസുകള്‍ നടക്കുക. കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിനോടനുബന്ധിച്ച് പ്രവര്‍ത്തനം തുടങ്ങുന്ന ബഹുഭാഷാ പരിശീലന കേന്ദ്രത്തിലൂടെ ജാപ്പനീസ്, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകള്‍ പഠിക്കാനും അവസരവും ഒരുക്കിയിട്ടുണ്ട്.

 

കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ട്രാന്‍സിറ്റ് കാമ്പസും, ജാപ്പനീസ് ഭാഷാ പരിശീലന ബാച്ചും 23-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.20, 21 തീയതികളിലായി വഴുതക്കാട് വിമെന്‍സ് കോളേജിന് എതിര്‍വശത്തുള്ള അസാപ് അനെക്സ് ഓഫീസില്‍വച്ച് ജാപ്പനീസ് ബാച്ചിലേക്കുള്ള ഓറിയന്റേഷനും പ്രവേശനവും നടക്കും. 9495999635, 9495999739. വിവരങ്ങള്‍ക്ക് ഫോണ്‍: 9495999635

 

OTHER SECTIONS