കൊച്ചിയില്‍ ബാറ്റില്‍ ഓഫ് ദ ബാന്‍ഡ്

By S R Krishnan.05 May, 2017

imran-azhar


കൊച്ചി: പോപ്പുലര്‍ റാലിയുടെ ഭാഗമായി മേയ് 13, 14 തിയതികളില്‍ മറൈന്‍ െ്രെഡവില്‍ പോപ്പുലര്‍ റാലി ഫെസ്റ്റും സംഘടിപ്പിക്കും. ഇതിലെ മുഖ്യ ആകര്‍ഷണം, ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഒരു ബാന്‍ഡ് മത്സരമാണ്. കേരളത്തില്‍ നിന്നും വളര്‍ന്നു വരുന്ന ബാന്‍ഡുകളെ അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്. റാലിയുടെ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ട്ണര്‍ കൂടിയായ മയൂസ് എന്ന സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച 3 ബാന്‍ഡുകളെ ഒരു ജഡ്ജിങ്ങ് പാനല്‍ മുഖേന തെരഞ്ഞെടുക്കുന്നതും, 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ സമ്മാനതുക നല്‍്കുന്നതുമാണ്. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ബാംഗ്ലൂരിലുള്ള ബ്ലൂടിമ്പര്‍ മ്യൂസിക്കില്‍ സൗജന്യ റെക്കോര്‍ഡിങ്ങ് സെഷനുള്ള അവസരവും ലഭിക്കും. ബ്ലൂടിമ്പറില്‍ നിന്നുള്ള സംഘം റാലിയുടെ തീം സോങ്ങ,് ഫഌഗ് ഓഫ് സമയത്ത് വേദിയില്‍ തല്‍സമയം അവതരിപ്പിക്കും. കൂടാതെ, മേയ് 14 ന് 'തകര' എന്ന മ്യൂസിക് ബാന്‍ഡിന്റെ അവതരണവും ഉണ്ടായിരിക്കും.

 

OTHER SECTIONS