പൂർണ ഹരിഹരന്റെ ഭരതനാട്യം ഡിസംബർ 1ന്

By Chithra.30 11 2019

imran-azhar

 

തലസ്ഥാന നഗരവാസിയായ നർത്തകി പൂർണാ ഹരിഹരന്റെ ഭരതനാട്യം നാളെ വൈകുന്നേരം ആറ് മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ച് നടക്കുന്നു. നർത്തകി നീനാ പ്രസാദാണ് മുഖ്യാതിഥി.

 

നൃത്തയോല്ലസ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് കലാസ്വാദകർക്കും നൃത്തത്തെ സ്നേഹിക്കുന്നവർക്കും ഒരുപോലെ മനസ്സ് കുളിർപ്പിക്കുന്നതാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ബിടെക്ക് പഠിക്കുന്നതിനിടയിലും നൃത്തത്തെ പൂർണ വിട്ടുകളഞ്ഞില്ല. ചിത്കല സ്‌കൂൾ ഓഫ് ഡാൻസിൽ പി. പ്രവീൺ കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ച പൂർണ ഇപ്പോൾ പൂർണമായും ബംഗളൂരു നിവാസിയാണ്. ചിത്കല അവതരിപ്പിക്കുന്ന പരിപാടിയിൽ ഒരു ഭാഗമായാണ് പൂർണ തലസ്ഥാന നഗരിയിൽ ആദ്യമായി സോളോ പ്രകടനം കാഴ്ചവെക്കുന്നത്.

 

പി. പ്രവീൺ കുമാർ (നട്ടുവാംഗം), ആർ. രഘുറാം (വോക്കൽ), എസ്. ലിംഗരാജു (മൃദംഗം), മഹേഷ് സ്വാമി (പുല്ലാങ്കുഴൽ) എന്നിവരും പങ്കെടുക്കുന്നുണ്ട്.

OTHER SECTIONS