ഭാരത് ഭവന്‍ ഓണ്‍ലൈൻ നൃത്ത സന്ധ്യകള്‍ ജൂണ്‍ 19 മുതല്‍ 21 വരെ

By Online Desk.18 06 2020

imran-azhar

 

 

തിരുവനന്തപുരം: ഭാരത് ഭവന്‍ എല്ലാദിവസവും രാത്രി 7.30 മുതല്‍ 8.30 വരെ 'നവമാധ്യമ സര്‍ഗ്ഗവേദി' എന്ന പേരില്‍ നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നൃത്ത സന്ധ്യകള്‍ അരങ്ങേറും. രാജശ്രീ വാര്യര്‍, നീന പ്രസാദ്, മേതില്‍ ദേവിക, എന്നീ നൃത്തപ്രതിഭകളും യുവ കലാ നിരൂപകമാരും പങ്കെടുക്കുന്നു. ജൂണ്‍ 19ന് പ്രശസ്ത നര്‍ത്തകിയുമായ ഡോ.രാജശ്രീ വാര്യരുടെ നൃത്താവതരണവും ഡെമോണ്‍സ്ട്രേഷനുമൊപ്പം ഗായികയും അവതാരകയുമായ സജ്ന വിനീഷിന്റെ സംഗീതാലാപനവും ഓണ്‍ലൈന്‍ പ്രേക്ഷകരിലേയ്ക്കെത്തും. 20ന് പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദ്, മോഹിനിയാട്ടം കലാകാരി വിദ്യാ പ്രദീപിനൊപ്പം പ്രേക്ഷകരുമായും സംവദിക്കും. 21ന് ഡോ.മേതില്‍ ദേവിക കലാ നിരൂപകയും അദ്ധ്യാപികയുമായ ഡോ.ഉഷാരാജാവാര്യരുമായും പ്രേക്ഷകരുമായും സംവദിക്കും. ഈ സാംസ്‌കാരിക വിരുന്നുകള്‍ ഭാരത് ഭവന്റെയും, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും ഫേസ്ബുക് പേജുകളിലും തുടര്‍ന്ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിലും, സാംസ്‌കാരിക വകുപ്പിന്റെ സര്‍ഗ്ഗ സാകല്യം ഫേസ്ബുക് പേജിലും ലഭ്യമാകുമെന്ന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.

 

OTHER SECTIONS