ഇത് രാഖിയുടെ കൈയൊപ്പ്; ചാരുത വസ്ത്ര പ്രദർശനവും വിൽപ്പനയും 1ന്

By Chithra.30 11 2019

imran-azhar

 

കൊല്ലം സ്വദേശിനിയായ രാഖി ശ്രീനിവാസൻ സ്വന്തമായി നെയ്ത്, ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നാളെ ഡിസംബർ 1ന് കവടിയാർ വിമൻസ് ക്ലബ്ബിൽ നടക്കും. രാഖിയുടെ കരവിരുത് പ്രകടമാകുന്ന സാരികൾ, ചുരിദാർ, കുർത്തികൾ എന്നിവയാണ് പ്രദർശനത്തിന് ഉള്ളത്.

 

ഡിസൈനറായ രാഖിയും പത്രപ്രവർത്തകയുമായ സിന്തിയാ ചന്ദ്രനും ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടായി വസ്ത്ര നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന രാഖിയുടെ കഴിവ് രാജ്യത്തിനകത്തും പുറത്തും ഏറെ കേൾവികേട്ടതാണ്. വസ്ത്രങ്ങൾക്ക് പുറമെ രാഖിയും സിന്തിയയും ചേർന്ന് തയ്യാറാക്കിയ വിവിധ തരത്തിലുള്ള സഞ്ചികളുടെ പ്രദർശനവും നാളെ വിമൻസ് ക്ലബ്ബിൽ നടക്കും.

OTHER SECTIONS