ചങ്ങമ്പുഴ കൃതികൾ ഇനി ഓൺലൈൻ ആയി വായിക്കാം

By BINDU PP.16 Jun, 2017

imran-azhar

 

 

 

മലയാളിയുടെ ഹൃദയത്തിൽ ഭാവകാവ്യങ്ങൾ കൊണ്ട് ഇടംപിടിച്ച മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ കവിതകൾ എന്നും മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനം ഉള്ളതാണ്. അദ്ദേഹത്തിന്റെ ചെറുമകൻ ഹരികുമാർ ചങ്ങമ്പുഴ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മലയാളം പ്രഫസറാണ്.ചങ്ങമ്പുഴ എഴുതിയ മുഴുവൻ കൃതികളും സമാഹരിച്ചു വെബ് പോർട്ടൽ തയാറാക്കിയിരിക്കുകയാണ്.എംജി സർവകലാശാലയുടെ സഹായത്തോടെയാണു www.changampuzha.com എന്ന വെബ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്.

OTHER SECTIONS