'ബ്രേക്ക് ദ ചെയിൻ'; ആലപ്പുഴയിൽ മേയ് 18 ന് കാർട്ടൂൺ മതിൽ ഉയരും

By Online Desk.16 05 2020

imran-azhar

 

 

ആലപ്പുഴ : കൊറോണയ്ക്ക് എതിരെയുള്ള ജനകീയ ബോധവൽക്കരണത്തിനായി ആലപ്പുഴയിൽ തിങ്കളാഴ്ച കാർട്ടൂൺ മതിൽ ഉയരും. 'ബ്രേക്ക് ദ ചെയിൻ ' പ്രചാരണത്തിൻ്റെ ഭാഗമായി കേരളാ സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. കളക്ടറേറ്റിന് എതിർവശത്ത് ഗവ. മുഹമ്മദൻസ് സ്കൂളിന്റെ മതിലിൽ നടക്കുന്ന കാർട്ടൂൺ രചനയിൽ 13 കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. രാവിലെ 10ന് ഡെപ്യൂട്ടി കളക്ടർ ആശ ഉദ്ഘാടനം നിർവ്വഹിക്കും. ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും. സാമൂഹിക അകലം ഉൾപ്പടെ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാവും ചിത്രരചന.

 

OTHER SECTIONS