സ്വതന്ത്ര നൃത്തസംഗീത ഉത്സവം 21 മുതൽ

By Sooraj Surendran .17 01 2020

imran-azhar

 

 

തിരുവനന്തപുരം: ദി ആർട്ടെറി കലാ സാംസ്‌കാരിക സംഘടനയുടെ അഭിമുഖ്യത്തിലൊരുങ്ങുന്ന സ്വതന്ത്ര നൃത്തസംഗീത ഉത്സവം ജനുവരി 21 മുതൽ 25 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 'സ്വതന്ത്ര' എന്ന പേരിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ശാസ്ത്രീയ കലാകാരൻമാർ മേളയിൽ പങ്കെടുക്കും. മുൻ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ആർ. നാരായണയ്യരുടെ സ്മരണയ്ക്കായാണ് നൃത്തസംഗീത ഉത്സവം ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി കോട്ടയ്ക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരി, മാർഗി നാരായണന്റെ ചാക്യാർക്കൂത്ത്, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം എന്നിവ നടക്കും. മേളയിൽ ഡോ.എസ് സൗമ്യ, ഒ.എസ് ത്യാഗരാജൻ, നെയ്‌വേലി സന്താന ഗോപാലൻ, ഭരത് സുന്ദർ തുടങ്ങിയവർ അവതരിപ്പിക്കുന്ന സംഗത കച്ചേരിയുമുണ്ടാകും.

 

OTHER SECTIONS