ദൃശ്യവേദിയുടെ 32-ാം കേരളാ നാട്യോത്സവം

ദൃശ്യവേദിയുടെ 32-ാം കേരള നാട്യോത്സവത്തിൽ ഒക്ടോബർ 10നും 11നും തീർത്ഥപാദമണ്ഡപത്തിൽ ബകവധവും ദുര്യോധനവധം

author-image
Chithra
New Update
ദൃശ്യവേദിയുടെ 32-ാം കേരളാ നാട്യോത്സവം

ദൃശ്യവേദിയുടെ 32-ാം കേരള നാട്യോത്സവത്തിൽ ഒക്ടോബർ 10നും 11നും തീർത്ഥപാദമണ്ഡപത്തിൽ ബകവധവും ദുര്യോധനവധം ആദ്യ ഭാഗവും അവതരിപ്പിക്കും. സെപ്റ്റംബർ 29ന് തുടങ്ങിയ നാട്യോത്സവത്തിൽ മഹാഭാരതത്തിലെ കഥകൾ ചേർന്ന കഥകളിമേളയാണ് അവതരിപ്പിക്കുന്നത്.

തുടർന്ന് ഒക്ടോബർ 12ന് കാർത്തിക തിരുനാൾ തീയറ്ററിൽ കിരാതം കഥകളി നടക്കും. നവംബർ 10ന് കാർത്തിക തിരുനാൾ തീയറ്ററിൽ നടക്കുന്ന ദുര്യോധനവധം ഉത്തരഭാഗം കളിയുടെ നാട്യോത്സവം സമാപിക്കും.

നൂറോളം കലാകാരന്മാരാണ് നാട്യോത്സവത്തിൽ പങ്കെടുക്കുന്നത്. കലാമണ്ഡലം ഗോപിയാശാന് പുറമെ പ്രൊഫ. ബാലസുബ്രഹ്മണ്യൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, മാർഗി വിജയകുമാർ, കലാമണ്ഡലം ഷണ്മുഖൻ, ദേവദാസ്, ഓയൂർ രാമചന്ദ്രൻ എന്നിവർ വേഷത്തിലും പത്തിയൂർ ശങ്കരൻകുട്ടി, ബാബു നമ്പൂതിരി, നെടുമ്പിള്ളി റാംമോഹൻ, വേങ്ങേരി നാരായണൻ എന്നിവർ പാട്ടിലും കലാമണ്ഡലം കൃഷ്ണദാസ്, ബാലസുന്ദരൻ, സദനം രാമകൃഷ്ണൻ, മാർഗി രവീന്ദ്രൻ, കലാനിലയം മനോജ് എന്നിവർ മേളത്തിലും പങ്കെടുക്കും.

drishyavedi 32nd naatyolsavam