കേള്‍വികുറവിനെ തോല്‍പ്പിച്ച് വിഷ്ണു

By Online Desk.13 Jun, 2018

imran-azhar

 

 


തിരുവനന്തപുരം: കേള്‍വിക്കുറവിനെ തോല്‍പ്പിച്ചു വിഷ്ണു നൃത്തമാടിയത് നൂറോളം വേദികളില്‍. വെങ്ങാനൂര്‍ സ്വദേശിയാണ് ഈ പതിനാലുകാരന്‍. മൂന്നു വയസ്‌സു മുതലാണ് വിഷ്ണു നിര്‍ത്തം അഭ്യസിക്കാന്‍ തുടങ്ങിയത്. വെങ്ങാനൂര്‍ വി.പി.എസ് എച്ച എസ് എസ് കോര്‍ ബോയ്‌സ് വെങ്ങാനൂരില്‍ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു ബി.എസ്. ആറു മാസം പ്രായമായപ്പോഴാണ് വിഷ്ണുവിന് കേള്‍വിക്കുറവുണ്ടെന്നു വീട്ടുകാര്‍ മനസിലാക്കിയത്. തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും അറുപത്തിയഞ്ചു ശതമാനം കേല്‍വിക്കുറവുണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. വിദഗ്ധ ചികിത്സ കിട്ടിയാല്‍ കേള്‍വി തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തത് വിഷ്ണുവിന്റെ വീട്ടുകാലെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണു വിഷ്ണു ഇന്ന് വേദികളില്‍ അവതരിപ്പിക്കുന്നത്.
ഡാന്‍സ് പഠിക്കുമ്പോഴൊക്കെ വിഷ്ണുവിനെ പലരും കളിയാക്കിയിട്ടുമുണ്ട്. ചാന്തു പോട്ടെന്നും പെണ്ണാളനെന്നുമൊക്കെ വിളിച്ചു കളിയാക്കിയിട്ടുമുണ്ട്. പക്ഷെ വിഷ്ണുവിന്റെ നൃത്തത്തോടുള്ള കമ്പം അവിടം കൊണ്ട് നിര്‍ത്തിയില്ല. വിവിധ സ്റ്റേജ് പരിപാടികളിലും വിഷ്ണു തന്റെ കലാപ്രകടനം കാഴ്ചവച്ചു. ഭാരതനാട്ട്യവും കുച്ചുപൊടിയും വിഷ്ണുവിന്റെ പ്രധാന ഐറ്റം.അച്ഛന്‍ ബിനു, അമ്മ ശ്രീകല, സഹോദരി വൈഷ്ണവി അടങ്ങിയതാണ് വിഷ്ണുവിന്റെ കുടുംബം.

 

OTHER SECTIONS