ലെനിൻ ബാലവാടിയിൽ ജർമൻ ക്ലാസിക്ക് ഫിലിം ഫെസ്റ്റിവൽ

By Chithra.17 10 2019

imran-azhar

 

തിരുവനന്തപുരം : ലോകപ്രശസ്ത ജർമൻ സംവിധായകരുടെ മികച്ച സിനിമകളുടെ ഫെസ്റ്റിവൽ ഗെയ്‌തെ സെൻട്രത്തിന്റെ സഹകരണത്തോടെ ബാനർ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നു. ഒക്ടോബർ 20ന് വഴുതക്കാട് ലെനിൻ ബാലവാടിയിലാണ് പ്രദർശനം.

 

രാവിലെ 9.30ന് ഫാസ്ബൈൻഡർ സംവിധാനം ചെയ്ത 'ദി മെർച്ചന്റ് ഓഫ് ഫോർ സീസൺ', 11.30ന് മാർഗരത്തെ വോൻ ട്രോട്ട സംവിധാനം ചെയ്ത 'മറിയാനെ ആൻഡ് ജൂലിയാൻ', 2.30ന് വെർണർ ഹെർസോഗ് സംവിധാനം ചെയ്ത 'ദി എനിം ഓഫ് കാസ്പർ ഹൗസ്സർ', 4.30ന് വോക്കർ സ്ലോൺ ഡ്രോഫ്‌ സംവിധാനം ചെയ്ത 'ദി ടിൻ ഡ്രം'.

 

രാവിലെ 11 മണിക്ക് ബീനാ പോൾ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും.എം.എഫ്. തോമസ് ചടങ്ങിന് അധ്യക്ഷത വഹിക്കും. ഡയറക്ടർ ഡോ. സെയ്ദ് ഇബ്രാഹിം ആണ് മുഖ്യാതിഥി. ഫെസ്റ്റിവൽ കാണാനെത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ : 9349931452, 9847099923.

OTHER SECTIONS