/kalakaumudi/media/post_banners/118e041d9df38b9724b46072baeb8cb9479a95446a8d065b05e901e4a6a9d77f.png)
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക് നൃത്തോത്സവത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി നൃത്തം, കഥക്, ഒഡീസി, കേരള നടനം, ചൗ നൃത്തം, സത്രിയ നൃത്തം, രബീന്ദ്ര നൃത്തം, വിലാസിനി നാട്യം, സൂഫി നൃത്തം, എന്നീ നൃത്തരൂപങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 മുതല്‍ 29 വരെയും, 30 മുതല്‍ 45 വരെയും പ്രായമുള്ള വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് മേഖലകളിലെ അഞ്ചു മിനിട്ടില്‍ കുറയാത്ത അവതരണ വീഡിയോ ദൃശ്യങ്ങളും, ജനന തീയതി തെളിയിക്കുന്ന രേഖയും ബയോഡേറ്റയും സഹിതം bharathbhavankerala@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് 2020 ഒക്ടോബര്‍ 22 ന് മുന്‍പായി അപേക്ഷകള്‍ അയക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും. ഇന്ത്യയിലെ നൃത്ത രംഗങ്ങളിലെ ശ്രദ്ധേയരായ പ്രതിഭകള്‍ അടങ്ങിയ ജൂറി പാനലാണ് അവതരണത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. നവംബര്‍ മാസം 10 മുതല്‍ ഒരാഴ്ചകാലം നീണ്ടുനില്‍ക്കുന്ന നൃത്തോത്സവം ലോക മലയാളികള്‍ക്ക് ഇന്ത്യന്‍ നൃത്ത കലകളുടെ സവിശേഷതയാര്‍ന്ന ഓണ്‍ലൈന്‍ ദൃശ്യവിരുന്നായിരിക്കുമെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമും അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് - 9995484148, 9947764410 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.