ഈ വര്‍ഷത്തെ ജെസി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ഗോപാലകൃഷ്ണന്

By BINDU PP.25 May, 2017

imran-azhar

 

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ അര്‍ഹനായി. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അടൂരിന് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എകെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.സംവിധായകന്‍ കെജി ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സംവിധായകരായ കമല്‍, ടികെ രാജീവ് കുമാര്‍, ഫാസില്‍, സാംസ്‌കാരികകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

OTHER SECTIONS