ബെന്നറ്റ് ജോണിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് തുടക്കം

By Web Desk.19 01 2021

imran-azhar

 

 

തിരുവനന്തപുരം: ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ ആരംഭിച്ച ബെന്നറ്റ് ജോണിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.

 

ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ ടി.എല്‍ ജോണ്‍, ലൈറ്റ് ആന്റ്് ഷെയ്ഡ് അസോസിയേഷന്‍ ഓഫ് ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രഫി പ്രസിഡന്റ് വിന്‍സി ലോപ്പസ്, പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണം എന്നിവര്‍ പങ്കെടുത്തു.

 

പ്രകൃതിയുടെ വിവിധ ഭാവങ്ങളെ, ജീവജാലങ്ങളെ, ജീവിതങ്ങളെ തന്റെ ഉള്‍കാഴ്കളിലൂടെ മനോഹരമായി പകര്‍ത്തിയ ബെന്നറ്റിന്റെ എഴുപതോളം ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്നത്.

 

പല എക്‌സിബിഷനുകള്‍ നടത്തിയിട്ടുള്ള ബെന്നറ്റ് ആദ്യമായാണ് ഇന്ത്യയില്‍ ഏകാംഗ പ്രദര്‍ശനം നടത്തുന്നത്. ഇതിന് മുന്‍പ് മാലി ദ്വീപിലായിരുന്നു ആദ്യത്തെ ഏകാംഗ പ്രദര്‍ശനം നടത്തിയത്. 25 വരെ നീണ്ടുനില്‍ക്കുന്ന ഫോട്ടോ പ്രദര്‍ശനം തികച്ചും സൗജന്യമാണ്.

 

OTHER SECTIONS