ഡോ.കെ കെ രാഹുലൻ അവാർഡിന് ശുപാർശകൾ ക്ഷണിച്ചു

By Abhirami Sajikumar.07 May, 2018

imran-azhar

 

തൃശൂർ: പ്രമുഖ സാഹിത്യ - സാംസ്കാരിക സംഘടനയായ സഹൃദയവേദി മുൻ പ്രസിഡന്റ് ഡോ കെ കെ രാഹുലിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നൽകി വരുന്ന ഡോ.കെ കെ രാഹുലൻ അവാർഡിന് ശുപാർശകൾ ക്ഷണിച്ചു.
സാമൂഹ്യ സാംസ്കാരിക നേതാവ് പ്രഭാഷകൻ ഗാന്ധിയൻ പ്രവർത്തകൻ ഗ്രന്ഥകാരൻ മതേതര വാദി തുടങ്ങിയ മേഖലകളിൽ സംസ്ഥാനതലത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച മികച്ച വ്യക്തിയുടെ സമഗ്ര സംഭാവന കണക്കിലെടുത്താണ് നൽകുക.10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

ജൂൺ 17 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ഡോ കെ കെ രാഹുലൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കുന്നതാണ്.
ലഘുജീവചരിത്രക്കുറിപ്പ്, ഗ്രന്ഥങ്ങൾ, പത്രവാർത്തകൾ തുടങ്ങിയവയോടൊപ്പമുള്ള ശുപാർശകൾ " ബേബിമോൻ, സെക്രട്ടറി, സഹൃദയ വേദി , തൃശൂർ - 680020 എന്ന വിലാസത്തിൽ മെയ് 30 ന് മുമ്പ് അയക്കേണ്ടതാണ്.