'യെ' വീണ്ടും കാന്യെ തരംഗം

By Kavitha J.04 Jun, 2018

imran-azhar

'യെ' എന്ന തന്റെ പുതിയ ആല്‍ബവുമായി കാന്യെ വെസ്റ്റ്. ഏറെ നാളുകളായി വിവാദങ്ങളില്‍ മുങ്ങിക്കിടക്കുന്ന അമേരിക്കന്‍ ഹിപ് ഹോപ് ഗായകന്‍ കാന്യെ വെസ്റ്റ് ന്റെ പുതിയ ആല്‍ബം യെ പുറത്തിറങ്ങി. ഇത് അദ്ദേഹത്തിന്റെ എട്ടാമത്തെ സ്റ്റുഡിയോ ആല്‍ബമാണ്. ആറാമത്തെ ആല്‍ബമായ യേസുസ് നു ശേഷം ആരാധക ശ്രദ്ധ നേടും എന്ന് പ്രതീക്ഷിക്കുന്ന ആല്‍ബമാണിത്.

 


ഈ തവണ മാഡിസണ്‍ സ്‌ക്വയറില്‍ പാര്‍ട്ടി നടത്തി ആഘോഷിച്ച ആല്‍ബം പ്രഖ്യാപിക്കുന്ന അദ്ദേഹത്തിന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി, സുഹൃത്തുക്കളെയും മാധ്യമങ്ങളെയും ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ കൂട്ടി കൊണ്ട് പോയാണ് അദ്ദേഹം ആല്‍ബം റിലീസ് പ്രഖ്യാപിച്ചത്.

 


യു എസ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ ചൊല്ലി ആരാധകരുടെ അനിഷ്ടം പിടിച്ചു വാങ്ങിയ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ
ഒരേ സമയം പ്രശസ്തനും കുപ്രശസ്തനുമായ കാന്യെ വെസ്റ്റിന്റെ ഈ ആല്‍ബത്തെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് വരും നാളുകളില്‍ കാത്തിരുന്ന കാണാം.

OTHER SECTIONS