കരുണ: മ്യൂസിക്‌‌ കൺസേർട്ട്‌‌, ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി

By online desk.30 10 2019

imran-azhar

 

 

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ എന്ന പേരിൽ കേരളം കണ്ട ഏറ്റവും വലിയ മ്യൂസിക്‌‌ കൺസേർട്ട്‌‌ സംഘടിപ്പിക്കുന്നു. കരുണ മ്യൂസിക്‌‌ കൺസേർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മെഗാസ്റ്റാർ മമ്മൂട്ടി ഏറ്റുവാങ്ങി. ഇന്ത്യയൊട്ടാകെയുള്ള അൻപതോളം പ്രഗൽഭരായ സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുക്കും. എറണാകുളം രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് കരുണ മ്യൂസിക്‌‌ കൺസേർട്ട് അരങ്ങേറുക. പരിപാടിയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ശരത്‌, ബിജിബാൽ , അനുരാധ ശ്രീറാം , സമീർ ബിൻസി - ഇമാം മജ്ബൂർ‌ ,ശ്രീവൽസൻ ജെ മേനോൻ , ജെയ്സൺ ജെ നായർ , ഷഹബാസ്‌ അമൻ, ഗോപി സുന്ദർ , ജാസി ഗിഫ്റ്റ്‌ , അൽഫോൻസ്‌‌ ജോസഫ്‌ , ഷാൻ റഹ്മാൻ , റെക്സ്‌ വിജയൻ , രാഹുൽ രാജ്‌ , വീത്‌ രാഗ്‌,സിതാര കൃഷ്ണകുമാർ , നജീം അർഷാദ്‌,സയനോര , വിധു പ്രതാപ്‌ , പുഷ്പവതി പൊയ്പാടത്ത്‌ , രൂപ രേവതി , അമൽ ആന്റണി , മീര റാം മോഹൻ , മഹേഷ്‌ രാഘവൻ , സൂരജ്‌ സന്തോഷ്‌ , വിഷ്ണു വിജയ്‌ , സുഷിൻ ശ്യാം , ആൻ ആമി , ദിവ്യ എസ്‌ മേനോൻ , ഹരി ശങ്കർ , ജ്യോത്സ്ന , മിഥുൻ ജയരാജ്‌ , രാജ ലക്ഷ്മി , രഞ്ജിനി ജോസ്‌‌ , സംഗീത ശ്രീകാന്ത്‌ , സിദ്ധാർത്ഥ്‌ മേനോൻ , സൗമ്യരാമകൃഷ്ണൻ , സുധീപ്‌ കുമാർ ,വെസ്റ്റേൺ സ്റ്റ്രിങ്ങ്സ്‌ ബാൻഡ്‌ , ടർക്കിഷ്‌ ബാൻഡ്‌ , കരിന്തലക്കൂട്ടം , പ്രസീദ , ചക്രപാണി , രാജേഷ്‌ ചേർത്തല , ജിത്തു ഉമ്മൻ ,കെ.ജെ പോൾസൺ,നന്ദു കർത്ത , എബി സാൽവിൻ തോമസ്‌ , അനിൽ ജോൺസൺ തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുക്കും.

 

OTHER SECTIONS