മത്സരങ്ങള്‍ ഇന്നുകൂടി; കിരീടപ്പോരാട്ടം കനത്തു

By BINDU PP.30 Mar, 2017

imran-azhar

 

 

 

തിരുവനന്തപുരം: കേരള സര്‍വകലാശാലാ യുവജനോത്സവം ഇന്ന് മത്സരയിനങ്ങള്‍ പൂര്‍ത്തിയാകും.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജാണ് മുന്നില്‍. ബുധനാഴ്ച രാത്രി 38 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപേ്പാള്‍ 94 പോയിന്റാണ് ഇവാനിയോസിന്. 62 പോയിന്റുമായി നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് രണ്ടാംസ്ഥാനത്തും 37 പോയിന്റുമായി കാര്യവട്ടം സര്‍വകലാശാല മൂന്നാം സ്ഥാനത്തുമുണ്ട്. തലസ്ഥാനജില്‌ളയിലെ കോളേജുകള്‍ മാത്രമാണിപേ്പാള്‍ കിരീടപേ്പാരാട്ടത്തിനായുള്ള മത്സരത്തിനുള്ളത്. വ്യാഴാഴ്ച രാവിലെയോടെ വ്യക്തിഗത മത്സരങ്ങളിലെ പോയിന്റ് നില സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരും.ബുധനാഴ്ചയും മത്സരയിനങ്ങള്‍ വൈകിയാണ് തുടങ്ങിയത്. മത്സരക്രമം തെറ്റിയതോടെ പലയിടത്തും തര്‍ക്കവും വാക്കേറ്റവുമുണ്ടായി. ഉച്ചയ്ക്ക് തുടങ്ങേണ്ട മത്സരങ്ങളില്‍ പലതും രാത്രി എട്ടുമണിയോടെയാണ് തുടങ്ങിയത്. മത്സരഫലങ്ങള്‍ തത്സമയം എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകിയാണ് ഇവ ലഭിക്കുന്നത്. മോണോ ആക്ടും തെരുവുനാടകങ്ങളും തീകഷ്ണമായ രാഷ്ര്ടീയവും സാമൂഹികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും പ്രധാന ചര്‍ച്ചാവിഷയമായി.