എന്‍.ബി.സി ടെലിവിഷനില്‍ താരമായി ലിറ്റില്‍ ഷെഫ് കിച്ച

By Amritha AU.27 Apr, 2018

imran-azhar

 

അമേരിക്കയിലെ എന്‍.ബി.സി ടെലിവിഷന്റെ ലിറ്റില്‍ ബിഗ് ഷോട്‌സ് പരിപാടിയില്‍ താരമായി ലിറ്റില്‍ ഷെഫ് കിച്ച. കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിച്ച ലോകമെമ്പാടുമുള്ള നിരവധി പ്രഗത്ഭരായ കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലോക പ്രസിദ്ധ ടെലിവിഷന്‍ ആങ്കര്‍ സ്റ്റീവ് ഹാര്‍വയോടൊപ്പമാണ് കിച്ച പരിപാടിയില്‍ പങ്കെടുത്തത്. ലിറ്റില്‍ ബിഗ് ഷോട്ട്‌സിലും എലന്‍ഡിജെനെറസ് ഷോയിലും പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും, മലയാളിയും എന്ന പ്രത്യേകതയും എട്ടു വയസുകാരനായ കിച്ചയ്ക്കുണ്ട്.

 

 

 

 

കുട്ടികളുടെ പാട്ടുകാരിയായ അല്‍ സ്റ്റാര്‍ട്ടിന്റെ പോപ്പുലര്‍ ഗാനം ആലപിച്ചുകൊണ്ട് കോക്കനട്ട് മൂസ്സെയും, ഫലൂദയും കിച്ച തയ്യാറാക്കിയത് വേറിട്ട കാഴ്ചയായി. കിച്ചയോടൊപ്പം പാട്ടില്‍ സ്റ്റീവും ഒരുമിച്ചപ്പോള്‍ അത് പ്രക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി.


മാംഗോ ഐസ്‌ക്രീമിന്റെ റസിപ്പി അവതരിപ്പിച്ചുകൊണ്ട് മൂന്നര വയസുള്ളപ്പോഴാണ് കിച്ച യൂട്യൂബില്‍ ഹരമായിമാറിയത്. ഇപ്പോള്‍ 140 ഓളം റെസിപ്പികളാണ് കിച്ചയുടെ യൂട്യൂബ് ചാനലിലുള്ളത്. ലോകമെമ്പാടും ആരാധകരുള്ള ഈ ലിറ്റില്‍ ഷെഫ് പങ്കെടുത്ത അന്താരാഷ്ട്ര പരിപാടികളില്‍ അമേരിക്കയിലെ എലെന്‍ഡിജെനെറസ് ഷോ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.കെ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.എസ്.എ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് വിയറ്റ്‌നാം എന്നിവയും പെടുന്നു.

 

 

 

 

നിരധി പ്രമുഖ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറുമാണ് കിച്ച. കളേഴ്‌സ് ടിവിയുടെ സൂപ്പര്‍ കിഡ്‌സിലും കിച്ച പങ്കെടുത്തിട്ടുണ്ട്.

സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിലെ വികെ രാജഗോപാലനും റൂബിയുമാണ് കിച്ചയുടെ മാതാപിതാക്കല്‍. അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചയുടെ മാനേജര്‍.

 

OTHER SECTIONS