മനസ് നാടകവിരുന്ന്; നാളെ മുതൽ 31 വരെ

By Sooraj Surendran.20 10 2019

imran-azhar

 

 

തിരുവനന്തപുരം: മനസ് നാടകവിരുന്ന് 2019ന്റെ ഉദ്‌ഘാടനം നാളെ വൈകിട്ട് 5:45ന് കിഴക്കേകോട്ട തീർത്ഥപാദമണ്ഡപത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. നാടകവിരുന്നിൽ 11 പ്രൊഫഷണൽ നാടകങ്ങളാണ് അവതരിപ്പിക്കുക. ഉദ്‌ഘാടന ദിവസമായ ഇന്ന് വൈകിട്ട് 6:45ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ 'ജീവിതം മുതൽ ജീവിതം വരെ' എന്ന നാടകം അവതരിപ്പിക്കും. 21 മുതൽ 31 വരെയാണ് നാടകവിരുന്ന് നടക്കുക. 22ന് ചങ്ങനാശേരി അണിയറയുടെ 'നേരറിവ്', 23ന് കൊട്ടാരക്കര ആശ്രയയുടെ 'വഴിവിളക്ക്', 24ന് കൊച്ചിൻ സംഗമിത്രയുടെ 'കന്യാകുമാരി 2', 25ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'നമ്മളിൽ ഒരാൾ', 26ന് എസ്ആർഎഫ്എസ് തീയറ്റർ വിങ്ങിന്റെ ലഘു നാടകം 'ഒരു സാഹിത്യകാരന്റെ മുറി', കൊല്ലം ചൈതന്യയുടെ 'അരികിലൊരാൾ', 27ന് തിരുവനന്തപുരം യുവചേതനയുടെ ലഘു നാടകം 'ബലമാനസം', തിരുവനന്തപുരം നാടകനിലയത്തിന്റെ 'സ്വർഗം ഭൂമിയിലാണ്', 28ന് കോട്ടയം ദർശനയുടെ 'മഴ നനയാത്ത മക്കൾ', 29ന് തിരുവനന്തപുരം സംസ്‌കൃതിയുടെ 'ജീവിതപാഠം', 30ന് തിരുവനന്തപുരം ആരാധനയുടെ 'ആ രാത്രി', 31ന് വള്ളുവനാട് നാദത്തിന്റെ 'കാരി' എന്നീ നാടകങ്ങളും അവതരിപ്പിക്കും.

 

OTHER SECTIONS