മാനവീയം വീഥി സാംസ്‌കാരിക ഇടനാഴിയാകും; 1.4 കോടി ചെലവിട്ട് നവീകരണം

തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിലെ നവീകരിച്ച സ്മാര്‍ട്ട് റോഡ് താത്ക്കാലികമായി തുറന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ പ്രവേശനം. റോഡ് പണി പൂര്‍ത്തിയാക്കി എല്ലാ വാഹനങ്ങള്‍ക്കും മാര്‍ച്ച് മുതലേ പ്രവേശനം അനുവദിക്കൂ. മാര്‍ച്ച് മുതല്‍ഗതാഗതം അനുവദിച്ചാലും മറ്റ് നവീകരണങ്ങള്‍ തുടരും. ജൂണില്‍ പൂര്‍ണമായും തെരുവിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി മാനവീയം വീഥി സാംസ്‌കാരിക തെരുവായി മാറും.

author-image
RK
New Update
മാനവീയം വീഥി സാംസ്‌കാരിക ഇടനാഴിയാകും; 1.4 കോടി ചെലവിട്ട് നവീകരണം

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിലെ നവീകരിച്ച സ്മാര്‍ട്ട് റോഡ് താത്ക്കാലികമായി തുറന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ പ്രവേശനം. റോഡ് പണി പൂര്‍ത്തിയാക്കി എല്ലാ വാഹനങ്ങള്‍ക്കും മാര്‍ച്ച് മുതലേ പ്രവേശനം അനുവദിക്കൂ. മാര്‍ച്ച് മുതല്‍ഗതാഗതം അനുവദിച്ചാലും മറ്റ് നവീകരണങ്ങള്‍ തുടരും. ജൂണില്‍ പൂര്‍ണമായും തെരുവിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി മാനവീയം വീഥി സാംസ്‌കാരിക തെരുവായി മാറും.

അഞ്ചുമാസമായി അടച്ചിട്ടിരുന്ന റോഡിന്റെ ടാറിടല്‍ അവസാനഘട്ടത്തിലാണ്. വഴുതക്കാട് മ്യൂസിയം റോഡുകളെ ബന്ധിപ്പിക്കുന്ന 250 മീറ്റര്‍ വീഥിയാണ് സാംസ്‌കാരിക ഇടനാഴിയാകുന്നത്. മ്യൂസിയം വെള്ളയമ്പലം റോഡിലുള്ള വയലാര്‍ രാമവര്‍മ്മയുടെ ശില്പം സ്ഥിതി ചെയ്യുന്ന സ്ഥലം മുതല്‍ ആല്‍ത്തറ ജംഗ്ഷനിലുള്ള ജി.ദേവരാജന്റെയും പി.ഭാസ്‌കരന്റെയും ശില്പം ഇരിക്കുന്ന സ്ഥലം വരെയാണ് ഒരേക്കറിനു മുകളില്‍ വിസ്തീര്‍ണ്ണമുള്ള മാനവീയം വീഥിയുടെ പരിധി.

ഗതാഗതം സാംസ്‌കാരിക ഇടനാഴി ഈ രണ്ട് പദ്ധതികളായാണ് സ്മാര്‍ട്ട്സിറ്റിയുടെ കീഴില്‍ ജോലി നടക്കുന്നത്. മുലയൂട്ടലിനായി പ്രത്യേകം കിയോസ്‌ക്, എടുത്തുമാറ്റാന്‍ കഴിയും വിധമുള്ള താത്കാലിക സ്റ്റേജ് ശില്പങ്ങള്‍, ചിത്രങ്ങള്‍ വരയ്ക്കാനുള്ള ആര്‍ട്ട് ഗാലറി ഇടം, വ്യായാമത്തിനുള്ള പാര്‍ക്ക് സ്ട്രീറ്റ് ലൈബ്രറി, വൈഫൈ, പോയിന്റ്, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും ഉപയോഗിക്കാവുന്ന ടോയ്ലെറ്റുകള്‍, കുടിവെള്ള സംവിധാനം ഭക്ഷണ കിയോസ്‌ക്, സൈക്കിള്‍ പാര്‍ക്കിംഗ്, കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് സജ്ജീകരിക്കുന്നത്. ദിവസേനയുള്ള പരിപാടികളുടെ വിവരണങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ വഴി പ്രദര്‍ശിപ്പിക്കും.

1.4 കോടി രൂപയാണ് സാംസ്‌കാരിക ഇടനാഴി നവീകരണത്തിനായി ചെലവിടുക. വീഥിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ റോഡ് പൂര്‍ണ്ണമായും അടച്ചിടാതെ നഗരസഭയിലുള്ള കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് വാഹനഗതാഗതം നിയന്ത്രിക്കാന്‍ സാധിക്കുന്നഹൈഡ്രോളിക്ക് ബൊള്ളാര്‍ഡുകളും ഇവിടെ സ്ഥാപിക്കും.

ചുവന്ന സിഗ്നലിനു പകരം തറനിരപ്പില്‍ നിന്ന് പൊന്തിവരുന്ന ബാരിക്കോഡ് രൂപത്തിലുള്ളവയാണ് ഹൈഡ്രോളിക് രൂപത്തിലുള്ളവയാണ് ഹൈഡ്രോളിക്ക് ബോളാര്‍ഡ്സ്.

തലസ്ഥാനത്ത് ആദ്യമായാണ് ഈ ട്രാഫിക് സംവിധാനം സ്ഥാപിക്കുന്നത്. 8.5 മീറ്റര്‍വീതിയിലാണ് പുതിയ നടപ്പാതകള്‍ നിര്‍മ്മിക്കുന്നത്. റോഡില്‍ നിന്ന് വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും അനായാസമായി കയറാവുന്ന വിധത്തിലാണ് രൂപകല്പന. ഇവിടങ്ങളിലെ സുരക്ഷയ്ക്കായി സിസിടിവിക്യാമറകളും 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണവും ഒരുക്കും.

Thiruvananthapuram manaveeyam veedhi