നമസ്‌തെ ഫ്രാന്‍സുമായി ഭാരത് ഭവന്‍

By RK.15 02 2022

imran-azhar

 

തിരുവനന്തപുരം: ഫ്രാന്‍സും ഇന്ത്യയുമായുള്ള സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലും ഒരുക്കുന്ന നമസ്‌തെ ഫ്രാന്‍സ്, ബ്രോന്‍ഷോ ഇന്ത്യ-തുടങ്ങിയ സാംസ്‌കാരിക വിനിമയ പദ്ധതികളുടെ രൂപരേഖ ഒരുങ്ങി.

 

ഫ്രഞ്ച് വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക കൗണ്‍സിലര്‍ ഇമ്മാനുവല്‍ ലെബ്രണ്‍ ഡേമിയന്‍സ് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് ഫെബ്രുവരി 15 ന് രൂപരേഖ കൈമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അലയന്‍സ് ഫ്രാന്‍സൈസ് നെറ്റ് വര്‍ക്ക് അഡ്വൈസര്‍ ആലീസ് ഗൗണി, തിരുവനന്തപുരം ഡയറക്ടര്‍ ഇവ മാര്‍ട്ടിന്‍, ഭാരത് ഭവന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം റോബിന്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

 

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ സാംസ്‌കാരിക വിനിമയ പദ്ധതികള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി അലയന്‍സ് ഫ്രാന്‍സൈസുമായി സഹകരിച്ച്, പത്തോളം അന്തര്‍ദേശീയ നിലവാരമുള്ള സാംസ്‌കാരിക വിരുന്നുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.

 

 

OTHER SECTIONS