ദേശീയ സംഗീതോത്സവം 15 മുതല്‍ മാവേലിക്കരയില്‍

ആലപ്പുഴ : കേരള സംഗീത നാടക അക്കാദമി, നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ സംഗീതോത്സവം രാഗസുധ 15 മുതല്‍ 19 വരെ മാവേലിക്കര കൃഷ്ണന്‍ കുട്ടിനായര്‍ നഗറില്‍

author-image
online desk
New Update
ദേശീയ സംഗീതോത്സവം 15 മുതല്‍ മാവേലിക്കരയില്‍

ആലപ്പുഴ : കേരള സംഗീത നാടക അക്കാദമി, നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ സംഗീതോത്സവം രാഗസുധ 15 മുതല്‍ 19 വരെ മാവേലിക്കര കൃഷ്ണന്‍ കുട്ടിനായര്‍ നഗറില്‍ (മാവേലിക്കര ഗവ.ടിടിഐ) നടക്കും.

15നു 5.30ന് മന്ത്രി ജി.സുധാകരന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെ.പി.എ.സി ലളിത അദ്ധ്യക്ഷയായിരിക്കും.തുടര്‍ന്നു മഹതിയുടെ സംഗീതക്കച്ചേരി.

16നു 5.30ന് എം.കെ തുഷാറിന്റെ സംഗീതക്കച്ചേരി ,6.30നു യു.പി രാജു,യുനാഗമണി എന്നിവരുടെ മാന്‍ഡലിന്‍ കച്ചേരി.17ന് 5.30ന് രത്‌നശ്രീ അയ്യരുടെ തബലക്കച്ചേരി, 6.30നു സുധ രഘുനാഥിന്റെ സംഗീതക്കച്ചേരി. 18ന് 5.30ന് പാലക്കുളങ്ങര സിസ്റ്റേഴ്‌സിന്റെ സംഗീതകച്ചേരി,6.30ന് സുകന്യ രാംഗോപാലിന്റെ ലയ രാഗ സമര്‍പ്പണം.

19ന് 5.30ന് എസ്.മഹാദേവന്റെ വീണക്കച്ചേരി, 6.30ന് ടി.എം കൃഷ്ണയുടെ സംഗീതക്കച്ചേരി.സംഗീതോത്സം നടക്കുന്ന ദിവസങ്ങളില്‍ പ്രശസ്ത കലാകാര•ാരായ മാവേലിക്കര വേലുക്കുട്ടി നായര്‍, മാവേലിക്കര പ്രഭാകര വര്‍മ്മ മാവേലിക്കര എച്ച്.രാമനാഥന്‍, മാവേലിക്കര പൊന്നമ്മ, മാവേലിക്കര ശങ്കരന്‍ കുട്ടിനായര്‍ എന്നിവരുടെ സ്മരണ ദിനമായി ആചരിക്കുമെന്നും നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, സെക്രട്ടറി എന്‍.റൂബിരാജ് കാമ്പിശ്ശേരി എന്നിവര്‍ അറിയിച്ചു.

 

national music festival