നിശാഗന്ധിയില്‍ ആനന്ദ ശങ്കര്‍ ജയന്ത് കുച്ചിപ്പുടി അവതരിപ്പിക്കും

By online desk .22 01 2020

imran-azhar

 

 

തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തില്‍ ത്യാഗരാജ കൃതിയില്‍ കുച്ചിപ്പുടി ചുവടു വയ്ക്കാനായി പ്രശസ്ത നര്‍ത്തകി ആനന്ദ ശങ്കര്‍ ജയന്ത് എത്തുന്നു. ജനുവരി 24ന് വൈകിട്ട് 8 മണിക്ക് കനകക്കുന്നിലാണ് പരിപാടി.ശ്രീരാമനെ ത്യാഗരാജ ഭാഗവതര്‍ വര്‍ണിച്ചിരിക്കുന്ന ത്യാഗരാജ രാമായണമെന്ന ഒരു വേഷം മാത്രമുള്ള ഏകഹാര്യമാണ് ഡോ ആനന്ദ അവതരിപ്പിക്കുന്നത്. ഇതിനു പുറമെ ആന്ധ്രാപ്രദേശിന്റെ ശാസ്ത്രീയനൃത്തരൂപമായ സിംഹനന്ദിനിയും അവര്‍ അവതരിപ്പിക്കും.

 

OTHER SECTIONS