'ഞങ്ങൾ മറിയമാർ' നാടക പ്രദർശനം മേയ് 15ന്

By Sooraj Surendran .26 04 2019

imran-azhar

 

 

തിരുവനന്തപുരം: മതവും രാഷ്ട്രീയവും നിശിതമായി പൊളിച്ചെഴുതുന്ന, തിയേറ്റർ ഓഫ് ക്രൂവാലിറ്റിയിൽ ചിട്ടപ്പെടുത്തിയ 'ഞങ്ങൾ മറിയമാർ' എന്ന നാടകത്തിന്റെ പ്രദർശനം മേയ് 15 ന് നടക്കും. മേയ് 15ന് തിരുവനന്തപുരം തൈക്കാട് സൂര്യ – ഗണേശം തിയേറ്റർ ഹാളിൽ വൈകിട്ട് 7 മണിക്കാണ് പ്രദർശനം നടക്കുക. ഇന്ത്യൻ തിയേറ്റർ വിങ്‌സും സൂര്യയും സംയുക്തമായാണ് നാടകം ആസ്വാദകർക്കായി അവതരിപ്പിക്കുന്നത്. 'ഞങ്ങൾ മറിയമാർ' എന്ന നാടകം അയ്യപ്പപ്പണിക്കരുടെ യേശുദേവന്റെ കഥ എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ്. നിയതമായ അർത്ഥങ്ങൾക്കപ്പുറത്ത് പൈശാചികമായ സമകാലികതയുടെ നാടകീയ അനുഭൂതികളെയാണ് നാടകം പ്രധാനമായും മുന്നോട്ട് വെക്കുന്നത്. വിശദ വിവരങ്ങൾക്കും, പ്രവേശന പാസിനും 8848159649 എന്ന നമ്പറിൽ ബന്ധപ്പെടുക.

OTHER SECTIONS