നൂപുരം നൃത്തോത്സവം 24 മുതൽ

By Sooraj Surendran.22 08 2019

imran-azhar

 

 

തിരുവനന്തപുരം: നൂപുര കലാക്ഷേത്ര സംഘടിപ്പിക്കുന്ന നൂപുരം ദേശീയ നൃത്തോത്സവം ശനി, ഞായർ ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. ശനിയാഴ്ച രാവിലെ 11:15ന് കലാക്ഷേത്രം വിലാസിനി ഉദ്‌ഘാടനം നിർവ്വഹിക്കും. നൂപുര കലാക്ഷേത്ര അവതരിപ്പിക്കുന്ന അരങ്ങുണർത്തുപാട്ടോടെ കലാപരിപാടികൾക്ക് തുടക്കമാകും. സെപ്റ്റംബർ 5ന് നടക്കുന്ന സമാപന സമ്മേളനം ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്ഘടനം ചെയ്യും. ശേഷം ഒഎൻവി കുറുപ്പിന്റെ കവിത 'പാഞ്ചാലി'യുടെ നൃത്താവിഷ്‌ക്കാരം അവതരിപ്പിക്കും.

 

OTHER SECTIONS