'ഓടയിൽ നിന്ന്' ഹ്രസ്വ ചിത്രമാകുന്നു; ഒരുക്കിയത് പട്ടം സെന്റ് മേരീസിലെ വിദ്യാർഥികൾ

By Sooraj Surendran .08 02 2020

imran-azhar

 

 

തിരുവനന്തപുരം: പി കേശവദേവിന്റെ 'ഓടയിൽ നിന്ന്' എന്ന നോവൽ ഹ്രസ്വ ചിത്രമാകുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ നാൽപ്പത്തിയഞ്ചിലധികം വിദ്യാർത്ഥികൾ ചേർന്നാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ആറാം ക്ലാസിലെ മലയാളം കേരളപാഠാവലിയിലുള്ള ഓടയിൽ നിന്ന് എന്ന കഥാഭാഗം പ്രമേയമാക്കിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. പേട്ട റയിൽവേ സ്റ്റേഷൻ പരിസരത്താണ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഇത്രയുമധികം വിദ്യാർഥികൾ പങ്കാളികളാകുന്ന ഹ്രസ ചിത്രം ഇതാദ്യമായിട്ടാകും സ്‌കൂൾ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ: സി.സി ജോൺ പറഞ്ഞു. കഥയിലെ പപ്പു, ലക്ഷ്മി, യാത്രക്കാർ, ചന്തപ്പിള്ളേർ എന്നിവരാണ് ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാകുന്നത്.

 

OTHER SECTIONS