By Web Desk.11 11 2020
തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പ് ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈ സ്‌കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരത്തിന്റെ പ്രാഥമിക ഘട്ടം 15ന് വൈകിട്ട് നാലിന് ഗൂഗിൾ ഫോംസ് വഴി നടത്തും. അവസാന ഘട്ടം 19ന് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്യാനുളള ലിങ്ക്:https://forms.gle/aKHcDiRL5eLvowHh9. ഫോൺ:7034222110.