പൊയട്രി ഇന്‍സ്റ്റലേഷന്‍ മൂന്നാം ഭാഗത്തിന് അരങ്ങൊരുങ്ങുന്നു

By BINDU PP.05 May, 2017

imran-azhar

 

 


തിരുവനന്തപുരം: പൊയട്രി ഇന്‍സ്റ്റലേഷന്‍ മൂന്നാം ഭാഗത്തിന് അരങ്ങൊരുങ്ങുന്നു. ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ പൊയട്രി ഇന്‍സ്റ്റലേഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി ഏറ്റെടുത്തു നടത്തുന്നു എന്നതാണ് ഒന്നാമതായി എടുത്തുപറയേണ്ട പ്രത്യേകത. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവനാണ് ഇതിന്റെ ചുമതല. സംസ്‌കൃതി ഭവന്റെ സെക്രട്ടറിയും കവയിത്രിയുമായ എം ആര്‍ ജയഗീതയുടെ നേതൃത്വത്തിലാണ് പൊയട്രി ഇന്‍സ്റ്റലേഷന്‍ അണിയറയില്‍ ഒരുങ്ങുന്നത്. കലയും കവിതയും ഇഴുകിച്ചേരുന്ന പുത്തന്‍സങ്കേതികതയാണ് പൊയട്രി ഇന്‍സ്റ്റലേഷനില്‍ അവതരിപ്പിക്കുന്നത്. കവിതയുടെ പ്രമേയത്തിനനുസരിച്ച് പരുവപ്പെടുത്തിയെടുത്തിട്ടുള്ള രൂപത്തിനുള്ളില്‍ കവിത കേള്‍ക്കാം എന്നത് പൊയട്രി ഇന്‍സ്റ്റലേഷന്റെ മാത്രം പ്രത്യേകതയാണ്. മെയ് പതിനാല് മുതല്‍ 20 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ കൂത്തമ്പലം ഹാളിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്.

 

OTHER SECTIONS