റിയോയ്ക്ക് കാവലായി യേശു ക്രിസ്തുവിന്റെ പ്രതിമ

By Greeshma G Nair.12 Apr, 2017

imran-azhar

 

 

 

 


ബ്രസീലിന്റെ തലസ്ഥാന നഗരിയിലേക്ക് കടക്കുമ്പോൾ റിയോ ഡി ജനീറോ നഗരം . ഇവിടുത്തെ പ്രധാന ആകർഷണം ഒരു പ്രതിമയാണ് . രണ്ട് കൈയും വിരിച്ച് കോർക്കോവാഡോ മലമുകളിൽ ഏകനായി നിൽക്കുന്ന
യേശുക്രിസ്തുവിന്റെ ഒരു വലിയ പ്രതിമ. 'ക്രൈസ്റ്റ് ദ് റെഡീമർ' എന്നു പേരിട്ടിരിക്കുന്ന പ്രതിമയുടെ ഉയരം 30 മീറ്റർ.


1930-കളിൽ പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും വ്യാപകമായ ആർട്ട് ഡെക്കോ എന്ന ശൈലിയിലുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്.

 


1921 ൽ റിയോ ഡി ജനീറോയിലെ റോമൻ കത്തോലിക്കാ അതിരൂപത യേശുക്രിസ്തുവിന്റെ ഒരു പ്രതിമ ഈ മലമുകളിലെ 704 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. റിയോയിൽ എവിടെ നിന്നാലും കാണാവുന്നത്ര ഉയരത്തിൽ വേണം പ്രതിമ സ്ഥാപിക്കാൻ എന്ന ഉദ്ദേശത്തിലാണ് ഈ കൊടുമുടി തിരഞ്ഞെടുത്തത്.

 

1926 ൽ പണിതുടങ്ങി അഞ്ച് വർഷം കൊണ്ട് ക്രൈസ്റ്റ് ദ് റെഡീമർ പൂർത്തിയായി. റെയിൽവേയുടെ സഹായത്തോടെയാണ് ആളുകളെയും പണിസാധനങ്ങളും മലമുകളിൽ എത്തിച്ചിരുന്നത്.


സിൽവ കോസ്റ്റ എന്ന ബ്രസീലിയൻ എൻജിനീയറുടെ ഡിസൈനാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

 

 

OTHER SECTIONS