തമ്പില്‍ വേണുനാദമായി 'നെടുമുടി പൂരം'

By Web Desk.12 10 2022

imran-azhar

 

തിരുവനന്തപുരം: 'മുക്കുറ്റി, തിരുതാളി കാടുംപടലും പറിച്ചു കെട്ടി താ...' അസാധാരണ മെയ്മഴക്കവും മൊഴിവഴക്കവുമായി 'തമ്പി'ല്‍ നിറഞ്ഞുനിന്നത് അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യ നടന്‍. ഓര്‍മ ദിനത്തില്‍, വട്ടിയൂര്‍ക്കാവിലെ നെടുമുടി വേണുവിന്റെ വസതിയായ തമ്പില്‍ അരങ്ങേറിയ 'തമ്പില്‍ പൂരം' ഗാനങ്ങളും ചൊല്‍ക്കാഴ്ചയും കവിതകളും കൊണ്ട് സമ്പന്നമായി. കാവാലം സംസ്‌കൃതിയും കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്കും സംയുക്തമായാണ് സംഘടിപ്പിച്ചത്.

 

നെടുമുടി വേണുവിന്റെ ഇഷ്ടപാട്ടുകള്‍ കാവാലം സജീവും സംഘവും അവതരിപ്പിച്ചു. കൃഷ്ണന്‍ ബാലകൃഷ്ണന്‍ അയ്യപ്പപ്പണിക്കരുടെ പ്രശസ്തമായ കള്ളന്‍ എന്ന കവിത അവതരിപ്പിച്ചു. അവനവന്‍ കടമ്പയുടെ ആദ്യ രംഗവുമായി ഗിരീഷ് സോപാനവും സംഘവും എത്തി. നെടുമുടിയുടെ സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ തമ്പില്‍ ഒത്തുകൂടി.

 

 

OTHER SECTIONS