പാശ്ചാത്യ സംഗീതത്തിന്റെ നവ്യാനുഭവമൊരുക്കി റിവൈവ് വാല്യം 1

By Sooraj Surendran .16 11 2019

imran-azhar

 

 

തിരുവനന്തപുരം: പാശ്ചാത്യ സംഗീതത്തിന്റെ നവ്യാനുഭവം ആസ്വാദകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന റിവൈവ് വാല്യം 1 സംഗീത പരിപാടി നാളെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആംഫി തീയറ്ററില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോക്ക്, ബ്ലൂസ്, സോള്‍, ജാസ് സംഗീതജ്ഞര്‍ പരിപാടിയില്‍ അണിനിരക്കും. ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പിന്റെ ലോഞ്ച് ഇവന്റായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

എഴുപത്, എൺപത് കാലഘട്ടങ്ങളിലെ പ്രശസ്ത സംഗീതജ്ഞർ ഒത്തുചേർന്ന് പരിപാടി അവതരിപ്പിക്കുമെന്ന് ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രധാന ഗായകനുമായ ദർശൻ ശങ്കർ പറഞ്ഞു. നഗരത്തിലെ തത്സമയ പാശ്ചാത്യ സംഗീതത്തിന്റെ സംസ്‌കാരം പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, വളര്‍ന്നുവരുന്ന കലാകാരന്മാരെയും ബാൻഡുകളെയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റിവൈവ് വാല്യം 1 ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പ്രശസ്തമായ പതിനൊന്ന് ബാൻഡുകളും, അമ്പതിൽപരം സംഗീതജ്ഞരും പങ്കെടുക്കും. നന്ദു ലിയോ, സിൻഡി നന്ദകുമാർ, ദി ജിപ്സീസ്, IX അവേഴ്സ്, ദർശൻ ശങ്കർ, ലസി ജെ, ജ്യോതി കൃഷ്ണ, ദി ബിഫ്ലാറ്റ്, വെൽവെറ്റ് ക്‌ളൗഡ്‌സ്, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. കപ്പ ടിവിയിലെ മ്യൂസിക് മോജോ സിഇഒ സുമേഷ് ലാല്‍ സംഗീത വിരുന്നില്‍ മുഖ്യാതിഥിയാകും. ജില്ലയിലെ വെസ്റ്റേണ്‍ മ്യൂസിക് അക്കാദമി (ടിഎഡബ്‌ള്യുഎം) ഡയറക്ടര്‍ ബഷീര്‍, കോ ഡയറക്ടറും, സിനിമാ താരവുമായ ജലജ, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

 

OTHER SECTIONS