റഷ്യന്‍ നൃത്തസംഘം ഓബ്രസിന്റെ നൃത്തസന്ധ്യ ഇന്ന് ടാഗോര്‍ തിയേറ്ററില്‍

By online desk.21 10 2019

imran-azhar

 


തിരുവനന്തപുരം: വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിച്ച ഓബ്രസ് ഗ്രൂപ്പിലെ ഇരുപത് കലാകാരന്‍മാര്‍ അണിനിരക്കുന്ന നൃത്തസന്ധ്യ ഇന്ന് രാത്രി ഏഴിന് ടാഗോര്‍ തീയറ്ററില്‍ അരങ്ങേറും. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഭാരത് ഭവനുമായി സഹകരിച്ചാണ് നൃത്തസന്ധ്യ ഒരുക്കിയിരിക്കുന്നത്. റഷ്യയിലെ കളുഗയില്‍ നിന്നുള്ള പ്രശസ്ത ഡാന്‍സ് ഗ്രൂപ്പ് ആണ് ഓബ്രസ്. സൗജന്യ പാസിലൂടെയാണ് പ്രവേശനം. വാന്റോസ് ജംഗ്ഷനിലെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന് പാസ് ലഭിക്കും ഫോണ്‍: 2338399

 

OTHER SECTIONS