നോട്ടുപിൻവലിക്കൽ പ്രതിഷേധിച്ച് ഷാരോണിന്റെ പുള്ളിയുടുപ്പിട്ട പുള്ളിക്കാരി

By BINDU PP.01 Dec, 2016

imran-azhar

 

 

 

നോട്ട് നിരോധനത്തിനെതിരെ ശക്തമായ തിരിച്ചടി വരയിലൂടെ കൊടുക്കുകയാണ് മലയാളി ചിത്രകാരി ഷാരോൺ റാണി. ഷാരോണിന്റെ കഥാപാത്രമായ 'പുള്ളിക്കാരി' സോഷ്യൽ മീഡിയയിൽ പ്രതികരണം തുടരുകയാണ് ഓരോദിവസവും നോട്ട് ആർട്ടിൽ പുള്ളിക്കാരി ഷാരോണിന്റെ കഥാപാത്രമാണ്. സോഷ്യൽ മീഡിയയിൽ ഏറെ പരിചിതയാണവൾ ഷാരോണിന്റെ സൂപ്പർ സാംബാ ഗേൾ എന്ന ഗ്രാഫിക് കഥാപാത്രത്തെ പോലെ. പുള്ളിയുടുപ്പിടുന്നവൾ പുള്ളിക്കാരി.

 

ഷാരോൺ റാണി ഗ്രാഫിക് നോവലിസ്റ്റാണ്. നോട്ട് നിരോധിച്ച രാത്രി ഷാരോൺ റാണിയെന്ന ചിത്രകാരി, നോട്ട് നിരോധിച്ച വാർത്ത കേട്ടതും വലിയ ഞെട്ടലൊന്നും കൂടാതെ സ്വന്തം ഫേസ് ബുക്കിൽ കുറിച്ചു- 'ഭൂമിയിൽ സമ്പത്തില്ലാത്തവർക്ക് സമാധാനം, നോ ടെൻഷൻ ഫോർ ടുമാറോ". നോട്ട് നിരോധനം അത്ര ലളിതമല്ലെന്നും കയ്യിൽ കാശില്ലാത്തവന്റെ കഴുത്തു തേടി അതെത്തുമെന്നും തിരിച്ചറിഞ്ഞ ദിവസം, ചില്ലറകൾ മാത്രം അവശേഷിച്ച ദിവസം, നേർത്തൊരു പ്രതിഷേധം, വാടക വീട്ടിൽ താമസിക്കുന്ന ഷാരോണിന്റേതായി വന്നു- വാടകയൊക്കെ ഇനി ചാക്കിൽ കെട്ടി കൊടുക്കേണ്ടി വരുമോ? അതിനൊക്കെ ശേഷം, ക്യൂ നിന്ന് മരണങ്ങൾ ആരംഭിച്ച ശേഷം പുള്ളിക്കാരി രംഗത്തെത്തി. ചെവിയിൽ താമരപ്പൂ വെച്ച പുള്ളിക്കാരി സ്വർഗ്ഗത്തിൽ നിന്നു പറയുകയാണ്- മോഡി പറഞ്ഞ ചില്ലറ ഇവിടെയുണ്ടെന്ന്. അതെ ക്യൂ നിന്ന് ചത്തു ചെന്നാലെ ചില്ലറ കിട്ടുകയുള്ളെന്ന്.

loading...

OTHER SECTIONS