/kalakaumudi/media/post_banners/9093046ce3217e5aeb2bb81aebf3ee0271eecefe615e37778c741a858f27566b.jpg)
തിരുവനന്തപുരം: കേരള ലളിത കല അക്കാദമിയുടെ നേതൃത്വത്തിൽ ഹരികൃഷ്ണ ജനാർദ്ദയുടെ സോളോ ഷോ 'ആ മരം-ഈ മരം' നടക്കും. ഈ മാസം 16 മുതൽ 22 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് സോളോ ഷോ നടക്കുക. പരിപാടിയുടെ ഉദ്‌ഘാടനം കാനായി കുഞ്ഞിരാമൻ നിർവ്വഹിക്കും. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, പ്രഫ.കാട്ടൂർ നാരായണപിള്ള, കെ കെ രാജപ്പൻ, കെ സി ചിത്ര ഭാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10 മുതൽ വൈകിട്ട് 6:30 വരെയാണ് പ്രദർശനം.