മൈലാടിയില്‍ കൊത്തിയ ശില്പങ്ങള്‍ ദേശീയ കലാ ക്യാമ്പില്‍ പ്രദര്‍ശനത്തിന്

By Online Desk.18 Jan, 2018

imran-azhar


തിരുവനന്തപുരം: ശില്പകലയ്ക്ക് പേരുകേട്ട കന്യാകുമാരിയിലെ മൈലാടി എന്ന ശില്പ ഗ്രാമത്തില്‍ ലളിതകലാ അക്കാദമി സംഘടിപ്പിച്ച ക്യാമ്പില്‍ കൊത്തിയ 13 ശ
ില്പങ്ങളുടെ പ്രദര്‍ശനം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആരംഭിച്ചു. ഏറെ പ്രയാസകരമായ കല്‌ളിലുള്ള ശില്പവിദ്യയില്‍ വൈവിധ്യങ്ങള്‍ വിരിയിച്ചിരിക്കുകയാണ് യുവ
ശില്പികള്‍.
പരമ്പരാഗതമായി വിഗ്രഹങ്ങള്‍ കല്‌ളില്‍ കൊത്തിയെടുക്കുന്ന ശില്പികളുടെ ഗ്രാമമാണ് മൈലാടി. അവിടുത്തെ ശില്പികളില്‍ നിന്ന് ശില്പകലയുലെ അറിവുകള്‍ നേ
രിട്ട് നേടുന്നതിനും അവര്‍ക്കൊപ്പം ശില്പങ്ങള്‍ കൊത്തുന്നതിനുമുള്ള അസുലഭ അവസരമാണ് നാഷണല്‍ ആര്‍ട്ട് ക്യാമ്പിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്. കേരളത്തിലെ വിവിധ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപെ്പട്ട പത്ത് ശില്പകലാ വിദ്യാര്‍ത്ഥികളാണ് ക്യാമ്പ
ില്‍ പങ്കെടുത്തത്. ശില്പിയായ വി.കെ രാജന്‍, മധ്യപ്രദേശില്‍ നിന്നുള്ള ഇ. പ്രമോദ് ശര്‍മ, തിരുവനന്തപുരം ഫൈന്‍ ആര്‍ട് കോളേജ് അദ്ധ്യാപകന്‍ ഭഗത് സിംഗ് എന്നി
വരായിരുന്നു ക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് സമ്മാനിച്ചു. കൊത്തുപണികള്‍ക്കായി ഉപയോഗിച്ച അക്കാദമിയുടെ യന്ത്രസാമഗ്രികള്‍ ശില്പികള്‍ക്ക് ചെയര്‍മാന്‍ കൈമാറി. ക്യാമ്പ് 22 ന് സമാപിക്കും.

OTHER SECTIONS