സുരേന്ദ്രന്‍ സ്മാരക സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

By Amritha AU.08 May, 2018

imran-azhar

 

തിരുവനന്തപുരം : 2017ലെ 'സുരേന്ദ്രന്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴി അര്‍ഹനായി.' കേരള സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ഏര്‍പ്പെടുത്തിയ കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് സലിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.ഐആന്‍ഡ്പി.ആര്‍.ഡിയിലെ ഡെപ്യൂട്ടി ഡയറക്ടറാണ് സലിന്‍.

കവിതയ്ക്കുള്ള പുരസ്‌കാരം കേരള രാജ്ഭവന്‍ ജീവനക്കാരി ദീപമോള്‍ വി.ജിക്കും ലഭിച്ചു. കേരള സെക്രട്ടേറിയറ്റ് എംപേ്‌ളോയീസ് അസോസിയേഷന്റെ 45ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മെയ് 10ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.