താളിയോല, പുരാവസ്തു പ്രദർശനം

By online desk .12 11 2019

imran-azhar

 

 

തിരുവനന്തപുരം: മാതൃഭാഷ വാരാഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കോളേജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ താളിയോലകളുടെയും, പുരാവസ്തുക്കളുടെയും പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനത്തിൽ അമൂല്യ ഗ്രന്ഥങ്ങൾ, പഴയകാല വീട്ടുപകരണങ്ങൾ, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തേ നാണയങ്ങൾ എന്നിവയും കാണാം. ഭാഷ സാഹിത്യ സമ്മേളനങ്ങൾ, ഭാഷ ശുദ്ധി-ഉപന്യാസ മത്സരങ്ങൾ, സുവർണ കേരളം പ്രശ്നോത്തരി, കേരളീയ ഭക്ഷ്യ മേള, കലാമത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ: എം എസ് അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. മലയാളം വിഭാഗം മേധാവി ഡോ: അജയപുരം ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു.

 

OTHER SECTIONS