ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്: അരുന്ധതി റോയ് ഒരിടവേളയ്ക്ക് ശേഷം പുതിയ നോവലുമായി എത്തുന്നു

By BINDU PP.20 May, 2017

imran-azhar 

അരുന്ധതി റോയ് ഒരിടവേളയ്ക്ക് ശേഷം പുതിയ നോവലുമായി എത്തുന്നു.ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എഴുതി ലോകത്തെ ഞെട്ടിച്ച ശേഷം മൂര്‍ച്ചയുള്ള നോണ്‍ ഫിക്ഷന്‍ എഴുത്തിലൂടെ സജീവമായത് . ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്നാണ് പുതിയ നോവലിന്റെ പേര്.പുസ്തകം സൈന്‍ ഓഫ് ചെയ്യാന്‍ പെന്‍ഗ്വിന്‍ ബുക്‌സ് എഡിറ്റര്‍ മേരു ഗോഖലേക്കൊപ്പം പ്രസ്സില്‍ പോയ അരുന്ധതി റോയ് പറഞ്ഞതിങ്ങനെ. എന്തുകൊണ്ടാണ് ഒരു എഴുത്തുകാരി 20 വര്‍ഷത്തോളം നോവല്‍ എഴുതാതിരുന്നത് എന്ന ചോദ്യം നിലനില്‍ക്കെയാണ് ഒരു ഗൂഢമായ പുഞ്ചിരിയോടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് അരുന്ധതി റോയ് മേരു ഗോഖലെയുടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.നോവല്‍ പുറത്തിറങ്ങും മുമ്പ് തന്നെ സംഘപരിവാര്‍ ഭീഷണി നേരിടുന്നുണ്ട്. മേരു ഗോഖലെയുടെ ട്വീറ്റിനുകീഴെ അരുന്ധതിയെ പാകിസ്താന്റെ പണം പറ്റുന്നവള്‍ എന്ന് സംഘികള്‍ തെറിവിളിക്കുന്നുണ്ട്.

 

OTHER SECTIONS