വേറിട്ട സംഗീതവുമായി ദ വിൻഡ് ക്വാട്ടെറ്റ്

By online desk.16 03 2019

imran-azhar

 

 

തിരുവനന്തപുരം: അനന്തപുരിക്ക് വേറിട്ട സംഗീതാനുഭവവുമായി ദ വിൻഡ് ക്വാട്ടെറ്റ്. പ്രതിഭാധനരായ നാല് സംഗീതജ്ഞൻമാരുടെ മാന്ത്രിക പ്രകടനത്തിനാണ് നഗരം സാക്ഷിയാവുന്നത്. ട്രിവാൻഡ്രം സെന്റർ ഫോർ പെർഫോമിംഗ് ആർട്സും നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 7ന് ഹിൽട്ടൺ ഗാർഡനിലാണ് പരിപാടി. സിംഫണി ഓർക്കസ്ട്ര ഓഫ് ഇന്ത്യയാണ് പരിപാടി അവതരിപ്പിക്കുന്നത്. ഫ്ലൂട്ട്, ഔബോ, സാക്സഫോൺ, ക്ലാരിനറ്റ്, എന്നിവയിൽ അയ് ജെറിം ബെയ്സെംബോക്കോവ, അൽ ഫറാബി ബക്തിയറോവ്, റസ്ലൻ ഗാലിലോവ്, അൽഫാമിസ് ബിസെൻഗാലിയേവ് എന്നിവരാണ് പ്രകടനം നടത്തുക. ട്രിവാൻഡ്രം സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ അടുത്ത ,മൂന്ന് മാസത്തെ പ്രോഗ്രാമുകളും, നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സുമായി ചേർന്നാണ് അവതരിപ്പിക്കുന്നത്. നഗരത്തിന് പുതുമയുള്ള സംഗീതാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ട്രിവാൻഡ്രം സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് രൂപീകരിച്ചത്. ലോകസംഗീതം തിരുവനന്തപുരത്തിന് പരിചയപ്പെടുത്തിക്കൊണ്ട് നിരവധി പ്രോഗ്രാമുകൾ ഇതിനോടകം ടിസിപിഎ സംഘടിപ്പിച്ചിട്ടുണ്ട്.

OTHER SECTIONS