കഥകളി ഉത്സവത്തിന് തിരി തെളിഞ്ഞു

By Chithra.02 11 2019

imran-azhar

 

കോട്ടയ്ക്കകം തീർത്ഥപാദ മണ്ഡപത്തിലെ തീർത്ഥപാദ കഥകളി ഉത്സവത്തിന് തുടക്കമായി. ഭട്ടാരക വിജയവുമായി ഇന്നലെ വൈകിട്ട് ആറിനാണ് ഉത്സവം ആരംഭിച്ചത്. എല്ലാ ദിവസവും വൈകിട്ട് ആറിന് അരങ്ങേറുന്ന കഥകളി ഉത്സവത്തിന് പ്രവേശനം സൗജന്യമാണ്.

 

നവംബർ 1 മുതൽ 10 വരെയാണ് ഉത്സവം അരങ്ങേറുന്നത്. പ്രാചീനവും പുതിയതുമായ 10 ആട്ടക്കഥകളാണ് അവതരിപ്പിക്കുന്നത്. നവംബർ 2ന് കിർമീരവധം പൂർവഭാഗം, 3ന് ഭാമാവാസുദേവം, 4ന് നളചരിതം മൂന്നാം ദിവസം, 5ന് ബാണയുദ്ധം, 6ന് പാർവ്വതീപരിണയം, 7ന് പൂതനാമോക്ഷം, 8ന് ദക്ഷയാഗം, 9ന് അഗ്നിപരീക്ഷ, 10ന് കാർത്തികേയവിജയം എന്നീ കഥകളാണ് അവതരിപ്പിക്കുന്നത്.

 

കേരളത്തിലെ പ്രഗത്ഭരായ മേളക്കാരും ഗായകരുമാണ് ഉത്സവത്തിൽ പങ്കെടുക്കുന്നത്. മാത്തൂർ ഗോവിന്ദൻകുട്ടി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, മാർഗി വിജയകുമാർ, കലാമണ്ഡലം രാജശേഖരൻ, ഈഞ്ചക്കാട് രാമചന്ദ്രൻപിള്ള തുടങ്ങിയവർ വേഷത്തിലും പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം സുരേന്ദ്രൻ, കലാമണ്ഡലം വിനോദ് തുടങ്ങിയവർ സംഗീതത്തിലും കലാമണ്ഡലം കൃഷ്ണദാസ്, കലാഭാരതി ഉണ്ണികൃഷ്ണൻ, തിരുവല്ല ജയശങ്കർ തുടങ്ങിയവർ മേളത്തിലും പങ്കെടുക്കും.

OTHER SECTIONS