/kalakaumudi/media/post_banners/058e289bc89c798340d693224edf5b4cdeff197f4abc2f788457094c47c7861c.jpg)
തിരുവനന്തപുരം കൂട്ടായ്മയിലൊരുങ്ങിയ തി.മി.രം എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ജനുവരി 19 ഞായറാഴ്ച രാവിലെ 8:30ന് ശ്രീ തീയറ്ററിൽ നടക്കും. ശിവറാം മണിയാണ് ചിത്രം സംവിധാനം ചെയ്തത്. കെ കെ സുധാകരനാണ് ചിത്രത്തിന്റെ നിർമ്മാണം. തിമിര ബാധിതനായ പ്രായംചെന്ന സാധാരണക്കാർ, ശസ്ത്രക്രിയ നടത്താനായി നടത്തുന്ന യാത്രകളും അവരുടെ സാമൂഹിക ഇടപാടുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീവിരുദ്ധതയെ കുറിച്ചും പരാമർശിക്കുന്ന ചിത്രം കൂടിയാണ് തി.മി.രം.