"വിഷു ഒരു വിഷു തന്നെയായിരുന്നു"........: ഗൃഹാതുരത്വമുണർത്തുന്ന നിപിന്റെ വരകൾ

By BINDU PP.12 Apr, 2017

imran-azhar

 


നിപിൻ എന്നും വ്യത്യസ്ഥ വരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച മിടുക്കനാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ നിപിൻറെ വരകൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട് എന്ന് തന്നെ പറയാം. വരകളിലൂടെ സന്ദേശങ്ങൾ കൈമാറാനുള്ള കഴിവ്  നിപിന്റെ വരയ്ക്കുണ്ട് . കുഞ്ഞുനാളിലെ വിഷു നെഞ്ചിലേറ്റി നടന്നവർക്കെല്ലാം ഈ ചിത്രങ്ങൾ വളരെ ഹൃദയസ്പര്ശിയാണ്. വിഷു ഒരു വിഷു തന്നെയായിരുന്നു..എന്ന തുടക്ക ചിത്രത്തിലൂടെ പറയുന്നത്. വിഷു സദ്യയും , കണിക്കൊന്ന പറിക്കാൻ പോയ ഓർമ്മകൾ, ഉറക്കം കളഞ്ഞ് കണിയൊരുക്കിയതും , കൈനീട്ടം വാങ്ങിയതും ,പടക്കം പൊട്ടിച്ച് വിഷു ആഘോഷിച്ചതും, പുത്തൻ ഉടുപ്പിന്റെ മണം, കൊതിച്ച് കണ്ട് തീർത്ത സിനിമകൾ, വിഷു കഴിഞ്ഞ് പടക്കത്തിന്റെ ബാക്കി തിരഞ്ഞുപോയ നാളുകൾ , അതെ .. അതായിരുന്നു വിഷു എന്ന് പറഞ്ഞ് നിപിന്റെ വരകൾ അവസാനിപ്പിക്കുന്നു. അങ്ങനെ വിഷു വരകൾ മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തി നിപിൻ നാരായണൻ.

 

നിപിന്റെ വരകളിലൂടെ ..........