വൈ മാഗസിൻ സുൽത്താൻ ഖാബൂസ്​ പോർട്രൈറ്റ് ചിത്രരചന മത്സരം: ഒന്നാം സ്ഥാനം ഫാത്തിമ തമ്മനയ്ക്ക്

By BINDU PP.13 Dec, 2016

imran-azhar

 
മസ്കത്ത്: വൈ മാഗസിൻ സംഘടിപ്പിച്ച സുൽത്താൻ ഖാബൂസ് പോർട്രൈറ്റ് ചിത്രരചന മത്സരത്തിൽ ഫാത്തിമ തമന്നക്ക് ഒന്നാം സ്ഥാനം. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച തമന്നക്ക് 500 ഒമാൻ റിയാൽ സമ്മാനമായി ലഭിച്ചു.

 

മസ്കത്തിൽ അഡ്വർടൈസിങ് കമ്പനിയിലെ ജീവനക്കാരനും കോഴിക്കോട് തൊണ്ടയാട് സ്വദേശിയുമായ ജസ്ഫാെൻറയും നിതയുടെയും മകളാണ് ഫാത്തിമ തമന്ന. മസ്കത്ത് ഇന്ത്യൻ സ്കൂൾ മൂന്നാം തരം വിദ്യാർഥിനിയാണ്.


കഴിഞ്ഞ വർഷം വൈ മാഗസിൻ നടത്തിയ പെയിൻറിങ് മത്സരത്തിൽ രണ്ടാം സ്ഥാനം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓണാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ്, പെയിൻറിങ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ് മത്സരത്തിൽ രണ്ടാം സ്ഥാനം എന്നിവയും ഫാത്തിമ തമന്ന നേടിയിട്ടുണ്ട്.

 

OTHER SECTIONS