കല്ലുകൊണ്ട് മഹാത്ഭുതം സൃഷ്ടിക്കുന്ന സലാഹ് മുഹമ്മദ് ബെയ്ത്താൻ

By BINDU PP.11 Jan, 2017

imran-azhar

 

 

 

സനാ: കല്ലുകൊണ്ട് മഹാത്ഭുതം സൃഷ്ടിക്കുന്ന സലാഹ് മുഹമ്മദ് ബെയ്ത്താൻ. നമുക്കൊരു അത്ഭുദമാകാം എന്നാൽ അവൻ അതൊക്കെ ഒരു ഹോബിയാ. റോക്ക് ബാലൻസിംഗ് എന്ന് കേട്ടിട്ടുണ്ടോ? പേര് കേൾക്കുമ്പോൾ തന്നെ കാര്യങ്ങൾ ഏറെക്കുറേ ഊഹിയ്ക്കാൻ കഴിയുന്നില്ലേ. അതു തന്നെ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള കല്ലുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി മനോഹരമായ കലാസൃഷ്ടികൾ ഉണ്ടാക്കുക. എഴുതിയത് പോലെ അത്ര നിസാരമല്ല കേട്ടോ ഇത് ചെയ്യാൻ .

 

വെറുതെ ഒരു രസത്തിന് നിങ്ങളും ഇതൊന്ന് ചെയ്ത് നോക്കിയേ പറ്റുന്നുണ്ടോ? വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള കല്ലുകൾ മറ്റൊരു വസ്തുവിന്റേയും സഹായമില്ലാതെ ചേർത്ത് വച്ച് ഒരു രൂപം ഉണ്ടാക്കാൻ പ്രയാസം തന്നെയല്ലേ.എന്നാൽ യെമൻ സ്വദേശിയായ സലാഹ് മുഹമ്മദ് ബെയ്ത്താൻ എന്ന 19കാരൻ റോക്ക് ബാലൻസിംഗ് ഓരു ഹോബി മാത്രമല്ല ദൈവത്തിൽ നിന്നും കിട്ടിയ അനുഗ്രഹം കൂടിയാണ്.

 

ആറ് മാസം മുൻപ് കണ്ട ഒരു ടെലിവിഷൻ പരിപാടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കല്ലുകൾ കൊണ്ട് ഇത്തരമൊരു സാഹസികത സലാഹ് കാട്ടിത്തുടങ്ങിയത്.ആദ്യം ചെറിയ കല്ലുകൾ അതും വെറും രണ്ടോ മൂന്നോ കല്ലുകൾ ചേർത്ത് വച്ച് ചില രൂപങ്ങളൊക്കെ ഉണ്ടാക്കി. പക്ഷേ പിന്നീടത് വലിയ വലിയ നിർമിതികളിലേയ്ക്ക് എത്തി. കണ്ടാൽ അതിശയം തോന്നുന്ന വിധത്തിലാണ് സലാഹിന്റെ റോക്ക് ബാലൻസിംഗ്.

 

OTHER SECTIONS